Header Ads

  • Breaking News

    കോഴിക്കോട്, അ‍ജ്ഞാത മൃതദേഹം കണ്ടെത്തി; ഒരാഴ്ചയോളം പഴക്കം



    കോഴിക്കോട്: 
    അ‍ജ്ഞാത മൃതദേഹം കണ്ടെത്തി. കോഴിക്കോട് ചാത്തമംഗലത്ത് എന്‍ഐടിയുടെ പിന്‍ഭാഗത്തായി പുള്ളാവൂര്‍ കുഞ്ഞിപറമ്പത്ത് വയലിലാണ് മധ്യവയസ്കന്റെതെന്നു തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലുള്ള മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് വിവരം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കുകയുള്ളുവെന്ന് പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad