കുട്ടികളുടെ അശ്ലീല വീഡിയോ സൂക്ഷിച്ചു; ചൊക്ലിയില്‍ ഡിവൈഎഫ്ഐ നേതാവടക്കം മൂന്ന് പേര് അറസ്റ്റില്‍
പാനൂര്‍:
കുട്ടികളുടെ അശ്ലീല വീഡിയോ സൂക്ഷിച്ചതിന് ഡിവൈഎഫ്ഐ നേതാവടക്കം മൂന്ന് പേര് അറസ്റ്റില്‍. മത്തിപറമ്ബിലെ ഡിവൈഎഫ്ഐ നേതാവ് ആലോളതില്‍ ജിഷ്ണു (24), തൈപറമ്ബില്‍ ലിജിന്‍ (28), കുണ്ടന്‍ ചാലില്‍ രമിത്ത് (28) എന്നിവരെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചൊക്ലി പോലീസ് പിടികൂടിയത്. പ്രത്യേക നിര്‍ദേശ പ്രകാരം ഇവരുടെ വീടുകളില്‍ നടത്തിയ റെയ്ഡിലാണ് മൂന്ന് പേരും പിടിയിലായത്.
റെയ്ഡില്‍ വീഡിയോ സൂക്ഷിക്കുന്നതിനും പ്രചാരണത്തിനും വേണ്ടി ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ വീടുകളില്‍ നിന്നും പോലീസ് പിടിച്ചെടുത്തു.സംസ്ഥാന വ്യാപകമായി കുട്ടികളുടെ നഗ്നതാ വീഡിയോ പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു.

ليست هناك تعليقات
إرسال تعليق