Header Ads

  • Breaking News

    അമ്പരപ്പിക്കുന്ന കളക്ഷൻ നേടി ബിഗിൽ ! ആദ്യദിനം കേരളത്തിൽ നിന്ന് ബിഗിൽ സ്വന്തമാക്കിയത് …. !!


    തെന്നിന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ഇളയദളപതി വിജയ്യും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും കേന്ദ്രകഥാപാത്രങ്ങളായി അറ്റ്‌ലി ഒരുക്കിയ ചിത്രമാണ് ബിഗിൽ. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്. ചിത്രത്തിൽ മലയാളിയും ഫുട്ബോൾ താരവും നടനുമായ ഐ എം വിജയനും എത്തുന്നുണ്ട്. ഇളയദളപതി വിജയും തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനായ അറ്റ്‌ലിയും ചേർന്ന് ദീപാവലിക്ക് വൻ ആഘോഷത്തിനുള്ള വക തന്നെയാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന് ആഗോളതലത്തിൽ മികച്ച റിപ്പോർട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
    ചിത്രത്തിന് ലഭിക്കുന്ന ഈ ഗംഭീര റിപ്പോർട്ടുകൾ ചിത്രത്തിന്റെ കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്.ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്നും സ്വന്തമാക്കിയത് 4.8 കോടി രൂപയാണ്.ഒരു അന്യഭാഷാ ചിത്രം കേരളത്തിൽ സ്വന്തമാക്കുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ ഫസ്റ്റ് ഡേ കളക്ഷൻ ആണ് ബിഗിൽ സ്വന്തമാക്കിയിരിക്കുന്നത്.വിജയ്യുടെ തന്നെ സർക്കാറും, ബാഹുബലി ടൂവുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. രണ്ടാം ദിവസമായ ഇന്നും നിറഞ്ഞ സദസ്സിൽ തന്നെയാണ് ചിത്രം പ്രദർശനം തുടരുന്നത്.
    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad