വി എസിനെ ശ്രീചിത്രയിലേക്ക് മാറ്റി; ആരോഗ്യനിലയിൽ പുരോഗതി

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി. രക്തസമ്മർദം ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം വിഎസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ നിന്നാണ് അദ്ദേഹത്തെ ശ്രീചിത്രയിലേക്ക് മാറ്റിയത്.
ശ്വാസതടസവും പക്ഷാഘാത ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു വിഎസ്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വിഎസിനെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.
ഇന്ന് രാവിലെ അദ്ദേഹത്തെ വിദഗ്ധ പരിശോധനക്കായി ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ന്യൂറോ മെഡിക്കൽ ഡിപ്പാർട്ട്‌മെന്റ് ന്യൂറോ സർജറി ഡിപ്പാർട്ട്‌മെന്റ്, സ്ട്രോക്ക് മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സംഘം വിഎസിനെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. വി.എസിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിൻ വൈകിട്ട് നാലിന് പുറത്തിറക്കുമെന്നു ആശുപത്രി അധികൃതർ അറിയിച്ചു.
ليست هناك تعليقات
إرسال تعليق