തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ നിയമനം

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് പുതിയ പ്രസിഡന്റിനെയും ഒരംഗത്തെയും കണ്ടെത്തുന്നു. ഇപ്പോഴത്തെ പ്രസിഡന്റ് പത്മകുമാറിന്റെയും അംഗം കെപി കൃഷ്ണദാസിന്റെയും കാലാവധി നവംബർ 14 ന് അവസാനിക്കാനിരിക്കെയാണ് പുതിയ തെരഞ്ഞെടുക്കൽ.
നവംബർ 17ന് മണ്ഡലകാലം തുടങ്ങും. അതിന് മുമ്പ് നിയമനം നടത്തുന്നതാണ്. പ്രസിഡന്റ് സ്ഥാനം സിപിഐഎമ്മിനും മെമ്പർ സ്ഥാനം സിപിഐക്കുമെന്നാണ് ഇടത് പക്ഷ ധാരണ. നിലവിലുള്ള അംഗങ്ങൾക്ക് കാലാവധി നീട്ടി നൽകാൻ നിയമതടസമുണ്ട്. കഴിഞ്ഞ മണ്ഡലകാലത്തെ ശബരിമല സ്ത്രീ പ്രവേശ വിവാദത്തിൽ പത്മകുമാറിനെതിരെ പാർട്ടിയിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. അതിനാൽ വീണ്ടും പരിഗണിക്കാൻ സാധ്യത കുറവാണ്. എന്നാൽ കൃഷ്ണദാസിന്റെ കാര്യത്തിൽ സിപിഐ നിലപാട് വ്യക്തമാക്കിയിട്ടില്ല. മുൻ ദേവസ്വം കമ്മീഷണർ എൻ വാസു, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ എം രാജഗോപാൽ നായർ തുടങ്ങിയവരെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
ليست هناك تعليقات
إرسال تعليق