Header Ads

  • Breaking News

    മുറ്റമടിക്കാൻ വാതിൽ തുറന്നപ്പോൾ ചാൻസ് ചോദിച്ച് വന്ന മെലിഞ്ഞ നീണ്ടൊരാൾ; വൈറലായി മമ്മൂക്കയുടെ പഴയ ചിത്രം




    മലയാള സിനിമയുടെ അഭിമാനമായി നില കൊള്ളുന്ന വ്യക്തിത്വങ്ങളിൽ ഒരാളായ മമ്മൂക്കയുടെ പഴയൊരു ചിത്രവും അതിനോടൊപ്പമുള്ള ഒരു കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
    മഹാരാജാസ് കോളേജില്‍ പഠിക്കുന്ന കാലത്തുള്ള ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ശ്രീനിവാസന്‍ രാമചന്ദ്രന്‍ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. തന്റെ സുഹൃത്തായ അഖിലേഷിന്റെ അമ്മ മമ്മൂട്ടിയെ കുറിച്ച് തനിക്ക് പറഞ്ഞ് തന്ന കാര്യങ്ങളടക്കമാണ് മമ്മൂട്ടിയുടെ ഈ അപൂര്‍വ്വ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഫോട്ടോയില്‍ മമ്മൂട്ടിക്കൊപ്പമുള്ളത് സഹപാഠിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും കാര്‍ഷിക യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ കെ ആര്‍ വിശ്വംഭരനാണ്.
    ഒരു ചിന്നക്കഥൈ സൊല്ലുട്ടു മാ…
    കൂട്ടുകാരൻ അഖിലേഷിന്റെ(മഹാരാജാസ്, ഇസ്ലാമിക്ക് ഹിസ്റ്ററി, എന്റെ ജൂനിയർ)അമ്മ പറഞ്ഞിട്ടുണ്ട്. അവന്റെ അച്ഛൻ ഉമാകാന്ത് ചേട്ടൻ IV ശശിയുടെ അസോ ആയിരുന്നു. ഒരു പടം അനൗൺസ് ചെയ്തതിന്റെ പിറ്റേന്ന് രാവിലെ മുറ്റമടിക്കാൻ പടിവാതിൽ തുറന്നപ്പോൾ, ചാൻസ് ചോദിക്കാൻ ആ തണുത്ത വെളുപ്പാൻ കാലത്ത് ബസ്സും കേറി വന്ന ഒരു മെലിഞ്ഞു നീണ്ടൊരാളെ കണികണ്ട കഥ..
    വാശിയല്ല, പിടിവാശി…
    എത്ര ചുട്ടുപഴുത്തിട്ടാണെന്നറിയോ നക്ഷത്രങ്ങളിങ്ങനെ തിളങ്ങുന്നത്..!
    ഈ മഹാരാജാസ് ജീവിതകാലം പറഞ്ഞു തരും ഒരു താരമായി വളർന്ന് ആകാശത്തിന്റെ ഉയരങ്ങളെ കീഴടക്കുവാൻ കഠിനമായി യത്നിച്ച ഒരു സാധാ മുഹമ്മദ് കുട്ടിയെന്ന യുവാവിന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ച്.എത്ര മനോഹരവും തീഷ്ണവുമായിരുന്നിരിക്കണം ആ മഹാരാജാസ് കാലങ്ങൾ..
    മഹാരാജാസ് കോളേജിലെ ഒരു കാലത്തെ ഡ്രാമ ക്ലബിലെ സ്ഥിരം സാന്നിദ്ധ്യമായി അഭിനയ ജീവിതത്തിലെ തീഷ്ണമായ ചവിട്ടുപാതകൾ താണ്ടി സിനിമയിലേക്ക് എത്തിപ്പെടുന്നതിന് വളരെ മുന്നത്തെ മമ്മൂക്കയുടെ കോളേജ് കാല ചിത്രമാണിത്. പ്രിയ സ്നേഹിതനും പിന്നീട് എറണാകുളം കളക്ടറുമായ വിശ്വംഭരൻ സാറാണ് ഗ്ലാസ് വെച്ചു നിൽക്കുന്നത്.
    Sreenivasan Ramachandran
    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad