Header Ads

  • Breaking News

    മധ്യകേരളത്തിലെ മൂന്ന് ജില്ലകള്‍ ഭാഗികമായി വെള്ളത്തിനടിയിലാകും, പഠന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്


    50 വര്‍ഷത്തിനുള്ളില്‍ ലോകത്ത് പല ദുരിന്തങ്ങളും ഉണ്ടാകുമെന്ന് പഠന റിപ്പോര്‍ട്ട്. കേരളത്തിലെ മൂന്ന് ജില്ലകളിലെ ചില മേഖലകള്‍ മുപ്പതു വര്‍ഷത്തിനകം വെളളത്തിനടിയിലാകുമെന്നാണ് പഠനം പറയുന്നത്. രാജ്യാന്തര കാലാവസ്ഥാ ഏജന്‍സിയുടെ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
    സമുദ്ര ജലനിരപ്പിലെ ക്രമാതീതമായ വര്‍ധന എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പ്രതിസന്ധി സൃഷ്ടിക്കും. അമേരിക്ക ആസ്ഥാനമായ കാലാവസ്ഥ പഠന ഏജന്‍സിയാണ് വിവരം പ്രസിദ്ധീകരിച്ചത്.


    2050 ഓടെ വെളളത്തിനടിയിലാകുന്ന പ്രദേശങ്ങളുടെ വിശദാംശങ്ങള്‍ ക്ലൈമറ്റ് സെന്‍ട്രല്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഭൂപടത്തില്‍ ചുവന്ന നിറത്തില്‍ കാണുന്നതാണ് കടല്‍ കയറുന്ന മേഖലകള്‍.
    എറണാകുളം ജില്ലയിലെ എടവനക്കാട് മുതല്‍ ചെല്ലാനം വരെയുളള തീരവും ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി മുതല്‍ വലിയഴീക്കല്‍ വരെയുളള തീരവും കടല്‍ കയറുമെന്ന് ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നു. കടലിലെ ജലനിരപ്പുയരുമ്പോള്‍ കായലാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന കോട്ടയം ജില്ലയിലെ വൈക്കവും, കുമരകവും, തൃശൂര്‍ ജില്ലയിലെ പറപ്പൂര്‍ മുതല്‍ ആറാട്ടുപുഴ വരെയുളള മേഖലകളിലും വെളളം കയറുമെന്നാണ് കണ്ടെത്തല്‍. കുട്ടനാട്ടിലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അതിതീവ്രമായിരിക്കുമെന്നും ഇതില്‍ പറയുന്നുണ്ട്.
    ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയും, ഷാങ്ഹായിയടക്കമുളള ലോകത്തെ മഹാനഗരങ്ങളില്‍ ചിലതും കടലെടുക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു. 150 ദശലക്ഷം മനുഷ്യ ജീവിതങ്ങളെ അപകടത്തിലാക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ ഇപ്പോഴേ ശ്രമിച്ചില്ലെങ്കില്‍ വിധി മറ്റൊന്നാകും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad