ദില്ലി വീണ്ടും വരും; കൈദിക്ക് രണ്ടാം ഭാഗം ഉറപ്പ് നൽകി സംവിധായകൻ

കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ മാസ്സ് ആക്ഷൻ ത്രില്ലർ കൈദിക്ക് രണ്ടാം ഭാഗം ഉറപ്പ് നൽകി സംവിധായകൻ. ചിത്രത്തിന്റെ അവസാനം രണ്ടാം ഭാഗത്തിനുള്ള സൂചനകൾ ലഭിച്ചതോടെയാണ് ആരാധകർ രണ്ടാം ഭാഗത്തെ കുറിച്ച് ചോദിച്ചു തുടങ്ങിയത്. ട്വിറ്ററിലാണ് സംവിധായകൻ മറുപടി നൽകിയത്. ചിത്രത്തെ വിജയിപ്പിച്ച ഏവർക്കും നന്ദി പറഞ്ഞ സംവിധായകൻ ദില്ലി വീണ്ടും വരുമെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.
പത്തു വർഷത്തെ ജയിൽ വാസത്തിന് ശേഷം ആദ്യമായി മകളെ കാണാൻ പോകുന്ന ദില്ലി എന്നയാൾ ഡ്രഗ് മാഫിയയോട് പോരാടുന്ന പോലീസുകാർക്ക് സഹായം ചെയ്യേണ്ടി വരുന്നു. സംഘർഷഭരിതമായ നിമിഷങ്ങളുമായി പ്രേക്ഷകനെ ആവേശത്തിന്റെ ഉച്ചസ്ഥായിയിൽ നിർത്തുന്ന ചിത്രത്തിന് എങ്ങും ഗംഭീര അഭിപ്രായമാണ്. അതേ സമയം വിജയ് നായകനാകുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുന്നതും ലോകേഷ് തന്നെയാണ്.
www.ezhomelive.com
ليست هناك تعليقات
إرسال تعليق