Header Ads

  • Breaking News

    ആലപ്പുഴയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയി; നാടോടി സ്ത്രീ പിടിയിൽ



    ആലുവ: ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം നാടോടി സ്ത്രീക്കൊപ്പം ഒരു കുട്ടിയെ കണ്ടെത്തി.സ്വന്തം കുട്ടിയെന്ന് ആദ്യം  കളവു പറയുകയും നാട്ടുകാരുടെ ഇടപെടലോടു കൂടി കുട്ടി ആ സ്ത്രീയുടെ അല്ലായെന്ന് വ്യക്തമാവുകയും ചെയ്തു.കുട്ടിയെ  ദേഹോപദ്രവം  ചെയ്യുകയും നാടോടി സ്ത്രീക്ക് ഒപ്പമുണ്ടായിരുന്ന പുരുഷൻ ആ കുട്ടിയെ ഉപദ്രവിക്കുന്നതുമാണ് നാട്ടുകാരിൽ സംശയത്തിന് കരണമാക്കിയത്.കുട്ടിക്ക് കടുത്ത പനിയും ആഹാരം കഴിച്ചിട്ട് ദിവസങ്ങളോളമായിയെന്ന് നാട്ടുകാർക്ക് മനസിലായി.നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ കാരണം, കുട്ടിയെ പോലീസിനും ചൈൽഡ് ലൈനും കൈമാറി.ആലപ്പുഴയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു വന്നതായെന്ന് നാടോടി സ്ത്രീ തന്നെ സമ്മതിച്ചു.കുട്ടിയെ രക്ഷിതാക്കളുടെ കൈകളിൽ ഭദ്രമായി തിരിച്ചത്തിക്കാനാണ് പൊലീസും നാട്ടുകാരും ശ്രമിക്കുന്നത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad