Header Ads

  • Breaking News

    കുട്ടികളെ ഉപേക്ഷിച്ച്‌ കട്ടില്‍, കിടക്ക, ഗ്യാസ് സിലിണ്ടര്‍ എന്നിവയെടുത്ത് ഒളിച്ചോടി; വീട്ടമ്മയും കാമുകനും അറസ്റ്റില്‍


    കോഴിക്കോട്: 
    കുട്ടികളെ ഉപേക്ഷിച്ച്‌ കട്ടില്‍, കിടക്ക, ഗ്യാസ് സിലിണ്ടര്‍ എന്നിവയെടുത്ത് ഒളിച്ചോടിയ വീട്ടമ്മയും വിവാഹിതനായ കാമുകനും അറസ്റ്റില്‍. കണ്ണൂക്കരയിലെ പിലാക്കണ്ടി ഷീബ(40), കാമുകന്‍ കോടിയേരി മാങ്ങോട്ട് താഴക്കുനി സുജിത്ത്(40) എന്നിവരെയാണ് ചോമ്ബാാല പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍തൃവീട്ടിലെ സാധനങ്ങളുമായാണ് ഷീബ സുജിത്തിനോടൊപ്പം ഒളിച്ചോടിയത്.

    പതിനേഴ്, പതിമൂന്ന് വയസ്സുപ്രായമുള്ള രണ്ടു കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് ഷീബ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍, കട്ടില്‍, കിടക്ക ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടിയത്. സുജിത്ത് രണ്ട് കുട്ടികളുടെ പിതാവാണ്. ഇന്‍ഷുറന്‍സ് കമ്ബനി ഏജന്റായ ഷീബ രണ്ടുവര്‍ഷമായി ആംബുലന്‍സ് ഡ്രൈവറായ സുജിത്തുമായി പ്രണയത്തിലാണെന്ന് പൊലീസ് പറഞ്ഞു.
    വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഷീബയെയും സുജിത്തിനെയും റിമാന്‍ഡ് ചെയ്ത് സബ് ജയിലിലടച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad