Header Ads

  • Breaking News

    എട്ടാംക്ലാസുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച 71 കാരൻ അറസ്റ്റിൽ


    വീട്ടിൽ അതിക്രമിച്ച് കയറി ക്ലാസുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ.
    പെരിങ്ങോം ചട്ട്യോൾ പെരുന്തട്ടയിലെ മാധവിനെയാണ് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

    വീട്ടിൽ ആരും ഇല്ലാത്ത സമയത്തായിരുന്നു പ്രതി അതിക്രമിച്ചു കയറി പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. കുട്ടി ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

    പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോസ്കോ നിയമപ്രകാരം കേസെടുത്ത പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ  ഹാജരാക്കുകയായിരുന്നു. കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad