Header Ads

  • Breaking News

    പ്ലസ് വൺ, പത്താംതരം തുല്യത റജിസ്ട്രേഷൻ 15 വരെ



    പൊതു വിദ്യാഭ്യാസ വകുപ്പുംസംസ്ഥാന സാക്ഷരതാ മിഷനും ചേർന്ന്  സംഘടിപ്പിക്കുന്ന പ്ലസ് വൺ, പത്താംതരം തുല്യതാ പരീശീലനത്തിന്ന് പിഴയില്ലാതെ ഒക്ടോബർ 10 വരെയും പിഴയോടുകൂടി 15 വരെയും റജിസ്റ്റർ ചെയ്യാവുന്നതാണ്.

    പത്താംതരം പാസായ 22 ന് മേൽ പ്രായമുള്ളവർക്കാണ് പ്ലസ് വൺ  (കോമേഴ്സ് / ഹ്യുമാനിറ്റീസ്) റജിസ്ട്രേഷൻ .
    ഏഴാം തരം പാസായ 17 ന് മേൽവയസുള്ളവർക്ക് പത്താം തരത്തിന് റജിസ്റ്റർ ചെയ്യാം.

    അവധി ദിവസങ്ങളിലാണ് പരിശീലനക്ലാസ്.
    കൂടുതൽ വിവരങ്ങൾക്ക് സാക്ഷരതാ മിഷൻ കല്യാശേരി ബ്ലോക്ക് കോഡിനേറ്ററുമായി ബന്ധപ്പെടണം.
    ഫോൺ: 9656237794 .

    എരിപുരം ശാസ്ത്രയിൽ പ്രവർത്തിക്കുന്ന പി.ടി.ബി.വികസന വിദ്യാകേന്ദ്രത്തിലും  വിവരങ്ങൾ ലഭ്യമാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad