വട്ടവടയിലെ 27 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം: കുഞ്ഞിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധിക്കും

ഇടുക്കി: വട്ടവടയില്‍ 27 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധിക്കും. പൊലീസ് നല്‍കിയ അപേക്ഷക്ക് ദേവികുളം സബ് കളക്ടര്‍ അനുമതി നല്‍കിയിരുന്നു. സബ് കളക്ടറുടെ സാന്നിധ്യത്തിലാകും മൃതദേഹം പുറത്തെടുക്കുക. വട്ടവടയില്‍ അസൗകര്യങ്ങള്‍ ഉള്ളതിനാല്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകും.
കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് കോവിലൂർ സ്വദേശികളായ തിരുമൂർത്തി_വിശ്വലക്ഷ്മി ദമ്പതികളുടെ 27 ദിവസം പ്രായമുള്ള മകൾ മരിച്ചത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് അമ്മയും ബന്ധുക്കളും അറിയിച്ചിരുന്നത്.
മരണത്തിൽ അയൽവാസികളാണ് ആദ്യം സംശയം പ്രകടിപ്പിച്ചത്. തുടർന്ന് വിശ്വലക്ഷ്മിയുമായി പിണങ്ങി മാറിത്താമസിക്കുന്ന തിരുമൂർത്തി മകളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു.
www.ezhomelive.com
ليست هناك تعليقات
إرسال تعليق