മഴ ശക്തമായതോടെ ഇരിട്ടിയിലെ പലയിടങ്ങളിലും മണ്ണിടിഞ്ഞു
ഇരിട്ടി:
മഴ ശക്തമായതോടെ ഇരിട്ടിയിലെ പലയിടങ്ങളിലും മണ്ണിടിഞ്ഞു. കല്ലുകള്‍ ഉള്‍പ്പെടെ റോഡരികിലേക്കാണ് ഇടിഞ്ഞ് വീണത്. ഓഗസ്റ്റ് 8ന് ഉണ്ടായ ശക്തമായമഴയില്‍ ഇരിട്ടി പാലത്തിന് സമീപത്തോട് ചേര്‍ന്നുള്ള കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞ് റോഡിലേക്ക് വീണിരുന്നു. ഇത് ഏറെ
നേരം ഗതാഗത തടസത്തിന് ഇടയാക്കി കൂടാതെ തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. ഉയർന്നുനില്‍ക്കുന്ന കുന്നിലെ കല്ലും മണ്ണും ഏത് നിമിഷവും റോഡിലേക്ക് പതിക്കാറായ സ്ഥിതിയിലാണുള്ളത്. കുന്നിനിയും ഇടിഞ്ഞാല്‍ ഒരു പക്ഷേ വലിയ അപകടത്തിന് തന്നെ കാരണമാവും. അതിനാല്‍ തന്നെ ഇതുവഴിയുള്ള യാത്രക്കാര്‍ ഏറെ
ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.
ليست هناك تعليقات
إرسال تعليق