Header Ads

  • Breaking News

    കണ്ണൂര്‍ വിമാനത്താവളത്തിലെ മലവെള്ളപാച്ചില്‍ : ഓവുചാല്‍ നിര്‍മിക്കുമെന്ന് കിയാല്‍


    മട്ടന്നൂര്‍: 
    കണ്ണൂര്‍വിമാനത്താവളപ്രദേശത്തുനിന്ന് വെള്ളം കുത്തിയൊഴുകി നാശമുണ്ടാക്കിയ കീഴല്ലൂര്‍ പഞ്ചായത്തിലെ കടാങ്കോട്ട് ഓവുചാല്‍ നിര്‍മിക്കും. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും യോഗത്തിലാണ് തീരുമാനം. ഓവുചാലിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍വേ 16ന് തുടങ്ങും. പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ കളക്ടറുടെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം കിയാല്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് കടാങ്കോട് പ്രദേശവാസികളുടെ യോഗം വിളിച്ചുചേര്‍ത്തത്. ഓവുചാലിനായി സ്ഥലം വിട്ടുനല്‍കാനുള്ള സമ്മതപത്രം ലഭ്യമാക്കിയശേഷം ഭൂവുടമകള്‍ക്ക് സ്ഥലത്തിന്റെ വില നല്‍കും.വിമാനത്താവളപ്രദേശത്തുനിന്ന് വെള്ളം കുത്തിയൊഴുകി കടാങ്കോട്ട് റോഡ് തകരുകയും വീടുകളില്‍ ചെളികയറുകയും ചെയ്തിരുന്നു. എല്ലാവര്‍ഷവും ഇത് ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് വെള്ളം നിയന്ത്രിക്കാന്‍ ഓവുചാല്‍ നിര്‍മിക്കുന്നത്. വിമാനത്താവളപ്രദേശത്തിന് ചുറ്റും ഇത്തരത്തില്‍ 16 തോടുകള്‍ നിര്‍മിക്കുന്നുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad