പാപ്പിനിശ്ശേരി ദേശീയപാതയിൽ ചുങ്കത്തെ ക്യാമറ വാഹനമിടിച്ച് തകർന്നു
ദേശീയപാതയിൽ പാപ്പിനിശ്ശേരി ചുങ്കത്ത് നാലുവർഷം മുമ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ വാഹനമിടിച്ച് തകർന്നു. കഴിഞ്ഞ ഒരു വർഷമായി പ്രവർത്തനം നിലച്ച ക്യാമറ ചരക്ക് വാഹനം ഇടിച്ചാണ് തകർന്നത്. നിരീക്ഷണ ക്യാമറയുടെ തൂണും, സമീപത്തെ വൈദ്യുതി തൂണും, ക്യാമറയും അപകടത്തിൽ തകർന്നു. ഒരു വർഷമായി ക്യാമറ തകരാർ ആയിട്ടും പ്രവർത്തനക്ഷമമാക്കാൻ ഒരു നടപടിയും മോട്ടോർ വാഹനവകുപ്പും പോലീസും കൈക്കൊണ്ടില്ല. ദേശീയപാതയിൽ സുരക്ഷാ സംവിധാനവും അമിതവേഗം തടയാനുമാണ് ക്യാമറകൾ സ്ഥാപിച്ചത്. അമിത വേഗത മൂലം നിരന്തരം അപകടം നടക്കുന്ന മേഖലയാണിത്. നിലവിൽ ദേശീയ പാതയിലെ മിക്കസ്ഥലങ്ങളിലും നിരീക്ഷണ ക്യാമറകൾ പ്രവർത്തിക്കുന്നില്ല.

ليست هناك تعليقات
إرسال تعليق