Header Ads

  • Breaking News

    പിലാത്തറയിൽ പാർക്കിങ് പുനഃക്രമീകരിച്ചു



    പിലാത്തറ:  
    പിലാത്തറയിലെ ഗതാഗതക്കുരുക്കും അപകടവും നിയന്ത്രിക്കുന്നതിന് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി പാർക്കിങ്ങും ടൗണിലെ ഗതാഗതസംവിധാനവും പുനഃക്രമീകരിച്ചു. പുതിയ തീരുമാനപ്രകാരം അനുവാദമില്ലാതെ മറ്റ് വാഹനങ്ങൾക്ക് ബസ്‌സ്റ്റാൻഡിൽ പ്രവേശനമില്ല. സ്റ്റാൻഡിൽ കയറുന്ന വഴിക്ക് വലതുവശത്തുനിന്ന് കിഴക്കോട്ട് ഓട്ടോസ്റ്റാൻഡാക്കും. തുടർന്നുള്ള സ്ഥലത്ത് ടൂറിസ്റ്റ് ടാക്സി സ്റ്റാൻഡായും മാറ്റും. ദേശീയപാതയ്ക്ക് തെക്കുവശം കൈരളി ഓഡിറ്റോറിയം മുതൽ വ്യാകുലമാതാ ദേവാലയം വരെ ഇരുചക്രവാഹനങ്ങളും തുടർന്ന് കിഴക്കോട്ട് നാല്ചക്ര വാഹനങ്ങളും പാർക്ക് ചെയ്യണം. ടൗണിലെ എമർജനി പാർക്കിങ് ലൈനിനു പുറത്ത് അത്യാവശ്യമായി വണ്ടി നിർത്തിയിടുന്നത് ഡ്രൈവർസഹിതം പരമാവധി അഞ്ച് മിനിറ്റ് മാത്രമാക്കാനും തീരുമാനമായി. ടൗണിലെ ഗതാഗതസംവിധാനം മനസ്സിലാക്കാൻ സൂചനാബോർഡുകൾ സ്ഥാപിക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad