പെരളശ്ശേരി; കുളത്തിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി
പെരളശ്ശേരി ടൗണിലെ മുണ്ടലൂർ കുളത്തിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. ഐവർ കുളത്തെ രവി നായർ 74ആണ് മരിച്ചത്. നാട്ടുകാരാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. ചക്കരക്കൽ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും കൂത്തുപറമ്പ് ഫയർഫോഴ്സും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. ചക്കരക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കയാണ്. അവിവാഹിതനായ രവി നായർ പെരളശ്ശേരി അമ്പല പരിസരത്തെ ലോഡ്ജിലാണ് പലപ്പോഴും കഴിഞ്ഞ് വന്നിരുന്നത്.

ليست هناك تعليقات
إرسال تعليق