Header Ads

  • Breaking News

    ഇന്ന് മുതൽ കണ്ണൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം



    കണ്ണൂർ :
    ഓണാഘോഷവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ നഗരത്തില്‍ വാഹനങ്ങളുടെ തിരക്ക് വര്‍ധിച്ചതിനാല്‍ ഇന്ന് (സപ്തംബര്‍ ആറ്) മുതല്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ട്രാഫിക് സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കൂത്തുപറമ്പ്, തലശ്ശേരി, മട്ടന്നൂര്‍ ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ താലൂക്ക് ജംഗ്ഷനില്‍ പോകാതെ കാല്‍ടെക്‌സ് ജംഗ്ഷനില്‍ നിന്നും എന്‍ എസ് തിയേറ്റര്‍-പൊലീസ് ക്ലബ് ജംഗ്ഷന്‍ വഴി നേരെ പുതിയ ബസ് സ്റ്റാന്റിലേക്ക് പോകേണ്ടതാണ്. എന്‍ എസ് തിയേറ്ററിനു മുന്‍വശമുള്ള റോഡ് പൂര്‍ണമായും വണ്‍വെ ആയിരിക്കും. ആശുപത്രി ബസ്സുകള്‍ക്ക് ഇത് ബാധകമല്ല.

    പുതിയതെരു, മയ്യില്‍ ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ താലൂക്ക് ജംഗ്ഷനിലേക്ക് പോകാതെ എസ് പി സി എ ജംഗ്ഷന്‍ വഴി എ കെ ജി ആശുപത്രി ഭാഗത്തേക്ക് പോകേണ്ടതാണ്.

    കക്കാട് ഭാഗത്തേക്ക് പോകുന്ന ഓട്ടോറിക്ഷ ഒഴികെയുള്ള ബസ്സുകളും മറ്റ് വാഹനങ്ങളും തെക്കി ബസാറില്‍ നിന്നുള്ള റോഡ് ക്രോസിംഗ് ഒഴിവാക്കുന്നതിനായി താണ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് പോയി കോര്‍ജ്ജാന്‍ സ്‌കൂള്‍ ജംഗ്ഷന്‍ വഴി കക്കാട് ഭാഗത്തേക്ക് പോകേണ്ടതാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad