തളിപ്പറമ്പ് കൂവേരിയിലെ എയര്‍കണ്ടീഷന്‍ മെക്കാനിക്കായ യുവാവിനെ കാണാനില്ലെന്ന് പരാതി
എയര്‍കണ്ടീഷന്‍ മെക്കാനിക്കായ യുവാവിനെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൂവേരിയിലെ ശ്രീധരന്റെ മകന്‍ വരുണ്‍ ശ്രീകുമാറിനെയാണ് 30 കാണാതായത്.
പയ്യന്നൂരില്‍ ജോലിചെയ്യുന്ന വരുണ്‍ ശ്രീകുമാര്‍ കഴിഞ്ഞ 24 ന് രാവിലെ ജോലിക്ക് പോയതായിരുന്നുവത്രേ. രാത്രി 10ന് വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വരുന്നുണ്ട് എന്ന് പറഞ്ഞ ഇയാളുടെ ഫോണ്‍ പിന്നീട് സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലായിരുന്നു.

ليست هناك تعليقات
إرسال تعليق