തലശ്ശേരിയിൽ നിയന്ത്രണം തെറ്റിയ ബസ് കടയിലേക്ക് ഇരച്ചുകയറി
രാവിലെ 11.45ഓടെയാണ് സംഭവം. നിറയെ യാത്രക്കാരുമായി തലശേരിയിൽ നിന്നും പാനൂർ വഴി സെൻട്രൽ പൊയിലൂരേക്ക് വരികയായിരുന്ന കാശിനാഥൻ ബസാണ് അപകടത്തിൽ പ്പെട്ടത്. റോഡിലെ കുഴി വെട്ടിച്ചപ്പോഴാണ് ബസ് നിയന്ത്രണം വിട്ടത്. ബസിന്റെ വരവ് കണ്ട് റോഡിലുണ്ടായവർ ഓടി മാറിയതോടെ വൻ ദുരന്തം വഴിമാറുകയായിരുന്നു. വിവരമറിഞ്ഞ് തലശേരി പൊലീസും സ്ഥലത്തെത്തി

ليست هناك تعليقات
إرسال تعليق