കാണാതായ യുവാവിനെ വീടിനടുത്തുള്ള പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കഴിഞ്ഞ ദിവസം മുതൽ കാണാതായ യുവാവിനെ വീടിനടുത്തുള്ള പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവേരി തേറേണ്ടി ക്ഷേത്രത്തിന് സമീപത്തെ പടവിൽ ശ്രീധരന്റെയും ലീലയുടെയും മകന്‍ വരുണ്‍ ശ്രീകുമാറിനെയാണ് (30) മരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യന്നൂരില്‍ ജോലിചെയ്യുന്ന വരുണ്‍ ശ്രീകുമാര്‍ കഴിഞ്ഞ 24ന് രാവിലെ ജോലിക്ക് പോയതായിരുന്നുവത്രേ. രാത്രി 10ന് വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വരുന്നുണ്ട് എന്ന് പറഞ്ഞ ഇയാളുടെ ഫോണ്‍ പിന്നീട് സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലായിരുന്നു. തുടർന്ന് ബന്ധുക്കൾ തളിപ്പറമ്പ പോലീസിൽ പരാതി നൽകുകയായിരുന്നു. സഹോദരങ്ങൾ: അരുൺ, ശ്രുതി. തളിപ്പറമ്പ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളെജിലെക്ക് മാറ്റും.

ليست هناك تعليقات
إرسال تعليق