Header Ads

  • Breaking News

    പള്ളിക്കുന്നില്‍ കെ എസ് ആര്‍ ടി സി ബസില്‍ സ്വകാര്യ ബസിടിച്ച് 11 പേര്‍ക്ക് പരിക്ക്


    കെ എസ് ആര്‍ ടി സി ബസില്‍ സ്വകാര്യ ബസിടിച്ച് 11 പേര്‍ക്ക് പരിക്ക്
    ദേശീയപാത പള്ളിക്കുന്നില്‍ കെ. എസ്. ആര്‍. ടി. സി ബസിന്റെ പിറകില്‍ സ്വകാര്യ ബസിടിച്ച് 11 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ ഒന്‍പതോടെ പള്ളിക്കുന്ന് ശ്രീപുരം സ്‌കൂളിനു മുന്നിലായിരുന്നു അപകടം. കണ്ണൂരില്‍ നിന്നു കാസര്‍കോട്ടേക്കു പോവുകയായിരുന്ന കെ. എസ്. ആര്‍. ടി. സി ഫാസ്റ്റ് പാസഞ്ചര്‍ ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് പിറകിലുണ്ടായിരുന്ന ഇരിട്ടി, കണ്ണൂര്‍, പയ്യന്നൂര്‍ ഫാത്തിമാസ് ബസ് ഇടിക്കുകയായിരുന്നു.

     രണ്ട് ബസിലുമുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കേറ്റിരുന്നു. ഏരുവേശിയിലെ പ്രസീജ, തളിപ്പറമ്പ് കൂവോട്ടെ കവിത, തളിപ്പറമ്പ് വെള്ളിക്കീല്‍ റോഡിലെ കുഞ്ഞിമഠം ലീല, തളിപ്പറമ്പ് വെള്ളിക്കീല്‍ റോഡിലെ ഗീത, കൂത്തുപറമ്പ് സ്വദേശികളായ അനില്‍ കുമാര്‍, ശാരദ, നയാമിക, തലശേരിയിലെ ഏലിയാസ്, കൂത്തുപറമ്പ് മാനന്തേരി സ്വദേശികളായ അനില്‍ അനില്‍, അഖില്‍, ചൊക്ലിയിലെ സീന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ എ. കെ. ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെ പരിക്കും ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാത പുതിയതെരു മുതല്‍ കാല്‍ടെക്‌സ് വരെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കായി. സ്ഥലത്തെത്തിയ പോലീസ് രണ്ട് ബസ്സുകളെയും മാറ്റിയതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad