വിദ്യാര്‍ത്ഥിനിക്ക് പാസ് അനുവദിച്ചില്ല; ശ്രീകണ്ഠാപുരം ബസിലെ കണ്ടക്ടര്‍ക്ക് മര്‍ദ്ദനം
തളിപ്പറമ്പ്:
വിദ്യാർത്ഥിനിക്ക് പാസ് അനുവദിച്ചില്ലെന്നാരോപിച്ച് ഒരു സംഘം സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ചു. തളിപ്പറമ്പ-ശ്രീകണ്ഠാപുരം റൂട്ടിൽ ഓടുന്ന ആവേ മരിയ ബസിലെ കണ്ടക്ടർ എരുവേശി നെല്ലിക്കൂറ്റി സ്വദേശി ഐവിനാണ് മർദ്ദനമേറ്റത്.
ഇന്നലെ വൈകുന്നേരം തളിപ്പറമ്പിൽ നിന്നും ശ്രീകണ്ഠാപുരത്തെക്ക് യാത്ര ചെയ്യുകയായിരുന്ന കാരക്കുണ്ട് എം.എം കോളെജിലെ വിദ്യാർത്ഥിനി നൽകിയ പാസ് അംഗീകൃത പാസല്ലെന്ന് പറഞ്ഞ് ഐവിൻ ടിക്കറ്റിന് മുഴുവൻ തുകയും ഈടാക്കിയിരുന്നു ഈ വിവരം വിദ്യാർത്ഥിനി അറിയിച്ചതിനെ തുടർന്ന് ശ്രീകണ്ഠാപുരം ബസ് സ്റ്റാന്റിൽ എത്തിയ ഒരു സംഘം ഐവിനെ മർദ്ദിക്കുകയായിരുന്നു. കണ്ടക്ടർ തളിപ്പറമ്പ ഗവ.ആശുപത്രിയിൽ ചികിൽസ തേടി.

ليست هناك تعليقات
إرسال تعليق