വിദ്യാർത്ഥികളുടെ മേൽ പിക്കപ്പ് വാഹനം മറിഞ്ഞു 8 കുട്ടികൾക്ക് പരിക്ക് . ഒരാളുടെ നില ഗുരുതരം
കോഴിക്കോട്:
പയിമ്പ്ര ഹൈസ്കൂളിന് സമീപം നിര്‍മാണ സ്ഥലത്തേക്കുള്ള സാമഗ്രികളുമായി വരികയായിരുന്ന പിക്കപ്പ് വാന്‍ മറിഞ്ഞ് ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്.
ഇതില്‍ ഒരുകുട്ടിയുടെ നില ഗുരുതരമാണ്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനി നന്ദനയ്ക്കാണ് ഗുരുതരതമായി പരിക്കേറ്റത്.
തിങ്കളാഴ്ച രാവിലെ 9.20 നായിരുന്നു അപകടം. ഹൈസ്കൂളിന് സമീപത്തുള്ള കയറ്റം ഇറങ്ങിവരുന്നതിനിടെ വാനിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പിക്കപ്പ് വാനിനടിയില്‍പ്പെട്ട നന്ദനയെ സമീപത്തുണ്ടായിരുന്നവരാണ് രക്ഷിച്ചത്. നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ വരുന്നത് കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെയാണ് മറ്റ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റത്.
വാനില്‍നിന്ന് പലകകളും റണ്ണറുകളും റോഡിലേക്ക് പതിച്ചു. റോഡിനു സമീപത്തെ മതിലിനോട് ഇടിച്ചുനിന്നതിനാലാണ് വലിയ അപകടം ഒഴിവായത്.
ليست هناك تعليقات
إرسال تعليق