Header Ads

  • Breaking News

    ബസ്സിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു.


    കൂത്തുപറമ്പ് : 
    ബസ്സിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു.
    വ്യാഴാഴ്ച രാവിലെ 8.45 ഓടെ കൂത്തുപറമ്പ്-കണ്ണൂർ റൂട്ടിൽ പുറക്കളം അപ്ലൈഡ് സയൻസ് കോളേജിന് മുന്നിലാണ് സംഭവം. നരവൂർ സ്വദേശിനിയായ കോളേജിലെ ഒന്നാംവർഷ ബി.എസ്‌സി. വിദ്യാർഥിനി ബസ്സിൽനിന്നും കോളേജ് സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ വീഴുകയായിരുന്നു. കുട്ടികൾ ഇറങ്ങുന്നതിനുമുൻപ് ബസ് മുന്നോട്ട് എടുത്തതാണ് അപകടത്തിനിടയാക്കിയതെന്ന് മറ്റു വിദ്യാർഥികൾ ആരോപിച്ചു. വീഴ്ചയിൽ കാലിന് പരിക്കേറ്റ വിദ്യാർഥിനി കൂത്തുപറമ്പ് താലൂക്കാസ്പത്രിയിൽ ചികിത്സ തേടി. വിദ്യാർഥിക്ക് പരിക്കേറ്റിട്ടും ബസ് നിർത്താതെ പോയെന്ന് വിദ്യാർഥികൾ ആരോപിച്ചു. അപകടത്തിനിടയാക്കിയ ബസ് കതിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad