വളപട്ടണത്ത് ഉസ്താദ് പിടിയിൽ
മാനസിക നില തകർന്ന പെൺകുട്ടിയെ ചികിത്സിക്കാൻ എത്തി ആഭരണം കവർന്ന ഉസ്താദ് അറസ്റ്റിൽ. കൊടുവള്ളിയിലെ ഒരു പള്ളിയിൽ ഉസ്താദ് ആയി ജോലിചെയ്യുന്ന മാട്ടൂൽ സ്വദേശി അബ്ദുൽ ഷുക്കൂർ ആണ് പിടിയിലായത്. വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ മനോനില കലർന്ന പെൺകുട്ടി ചികിത്സിക്കാൻ ആണ് ഉസ്താദിന്റെ സഹായം തേടിയത്. ആദ്യം വീട്ടിൽവച്ച് രാത്രികാലങ്ങളിലും പിന്നീട് പല സ്ഥലങ്ങളിൽ വെച്ചും മൂന്നു മാസത്തോളം പെൺകുട്ടിയെ ചികിത്സിച്ചു അതിനിടയിലാണ് പെൺകുട്ടിയുടെ ഒരു പവൻ വീതമുള്ള രണ്ടു വളകൾ ഉസ്താദ് തട്ടിയെടുത്തത്. പെൺകുട്ടിയുടെ പിതാവ് തലശ്ശേരി ഡി. വൈ. എസ്. പിക്ക് നൽകിയ പരാതിയെ തുടർന്ന് എസ്. ഐ വിനു മോഹൻ കസ്റ്റഡിയിലെടുത്ത് അബ്ദുൽ ഷുക്കൂറിനെ വളപട്ടണം പോലീസിന് കൈമാറുകയായിരുന്നു വളപട്ടണം സി. ഐ കൃഷ്ണന്റെ നേതൃത്വത്തിൽ അബ്ദുൽ ഷുക്കൂറിനെ ചോദ്യംചെയ്തുവരികയാണ് ആണ്. മാനസിക വിഭ്രാന്തി കാട്ടിയ പെൺകുട്ടിയെ തലശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ മാനസികനില ഭേദപ്പെട്ടാൽ മൊഴിയെടുക്കും പെൺകുട്ടിയെ ഇയാൾ മറ്റു രീതിയിൽ ചൂഷണം ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചു വരികയാണ് അബ്ദുൽ ഷുക്കൂറിന് മാട്ടൂലിൽ ഭാര്യയും കുട്ടിയും ഉണ്ട്. ഇതിനു പുറമെ മലപ്പുറത്ത് ഇയാൾ വിവാഹം കഴിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.

ليست هناك تعليقات
إرسال تعليق