Header Ads

  • Breaking News

    തലശ്ശേരി ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പ്രേമന്‍ വധം : മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു



    തലശ്ശേരി കോടിയേരിയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍എടച്ചോളി പ്രേമന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളെയും തലശ്ശേരി രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടു. തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെ എട്ട് സി.പി.എം.പ്രവര്‍ത്തകരെയാണ് കോടതി കുറ്റക്കാരെല്ലെന്ന് കണ്ട് വെറുതെ വിട്ടത്.2005 ഒക്ടോബര്‍ 13 ന് രാവിലെ പതിനൊന്ന് മണിയോടെ കോടിയേരി മൂഴിക്കരയിലെ അനിയുടെ സ്റ്റേഷനറി കടയില്‍ നിന്നും കോയിന്‍ ബൂത്തില്‍ നിന്നും ഫോണ്‍ ചെയ്യുകയായിരുന്ന ബി.ജെ.പി.പ്രവര്‍ത്തകനായ പ്രേമനെ (29) പ്രതികള്‍ രാഷ്ട്രീയ വിരോധം കാരണം വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.സി.പി.എം.പ്രവര്‍ത്തകരും കോടിയേരി സ്വദേശികളുമായ കെ.അഭി എന്ന അഭിനേഷ് (38) വി.പി.ഷൈജേഷ് (37) കനിയില്‍ പി.മനോജ് (40) കാട്ടിന്റവിട ചാത്തമ്ബള്ളി വിനോദ് (40) തയ്യില്‍ വട്ടക്കണ്ടി സജീവന്‍ (39) വട്ടക്കണ്ടി റിഗേഷ് (36) കുനിയില്‍ ചന്ദ്രശേഖരന്‍ (55) തലശ്ശേരി നരസഭ ചെയര്‍മാന്‍ കാരാല്‍ തെരുവിലെ കുനിയില്‍ സി.കെ.രമേശന്‍ (50) എന്നിവരാണ് പ്രതി പട്ടികയില്‍ ഉണ്ടായിരുന്നത്.കണ്ട്യന്‍ അജേഷിന്റെ പരാതി പ്രകാരമാണ് പോലീസ് പ്രഥമവിവരംരേഖപ്പെടുത്തിയിരുന്നത്.കെ.ദിനേശന്‍,എം.കെ.രവീന്ദ്രന്‍,എം.അശോകന്‍,പി.രമേശന്‍,ഡോ.ശ്യാമള,ഡോ.ജോര്‍ജ്കുട്ടി, ഡോ.കെ.എസ്.കൃഷ്ണകുമാര്‍ ,പോലീസ് ഓഫീസര്‍മാരായ എം.ഡി.പ്രേമദാസന്‍, തോമസ് മാത്യു, കെ.ബിനു, ശശിധരന്‍, ടി. ശ്രീധരന്‍ തുടങ്ങിയവരെയാണ് പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചിട്ടുള്ളത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad