Header Ads

  • Breaking News

    ലൈസൻസുള്ളവർക്കുമാത്രം ഷവർമ വിൽപനയ്ക്ക്‌ അനുമതി



    പയ്യന്നൂർ:
    നഗരസഭയുടെ ലൈസൻസുള്ളവർക്ക് മാത്രം പയ്യന്നൂർ നഗരസഭാപരിധിയിൽ ഷവർമ വിൽപനയ്ക്ക് അനുമതി നൽകും. ഷവർമ വ്യാപാരികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. നിലവിൽ നഗരസഭയുടെ ലൈസൻസുള്ളവരുടെ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തും. സ്ഥാപനത്തിന്റെ ശുചിത്വവും മറ്റു സാഹചര്യങ്ങളും പരിശോധിച്ചശേഷം ഇവർക്ക് സർട്ടിഫിക്കറ്റ് നൽകും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും വിൽപനാനുമതി. ഷവർമ വിൽപനയ്ക്കായി പുതിയ അനുമതി വേണ്ടവർ നഗരസഭയുമായി ബന്ധപ്പെട്ട് അപേക്ഷിക്കണം.

    ഷവർമ പാർസൽ വാങ്ങാനെത്തുന്നവർക്ക് സ്ഥാപന ഉടമയുടെ നേതൃത്വത്തിൽ കൃത്യമായി ബോധവത്കരണം നൽകണമെന്നും യോഗത്തിൽ നിർദേശിച്ചു. യോഗത്തിൽ നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.സഞ്ജീവൻ, നഗരസഭാ സെക്രട്ടറി, നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ, ഷവർമ വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad