മൂലക്കീൽ കടവ് പാലം നിർമാണം അനിശ്ചിതത്വത്തിൽ
മാടായി-രാമന്തളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൂലക്കീൽകടവ് പാലത്തിന്റെ നിർമാണം വീണ്ടും അനിശ്ചിതത്വത്തിലേക്ക്. ചുവപ്പു നാടയിൽ കുടുങ്ങിയാണ് പണി നീളുന്നത്. പാലത്തിന്റെ രൂപരേഖ മാറ്റി പുതിയത് തയ്യാറാക്കിയിരുന്നു. ഇത് സർക്കാറിലേക്ക് അയച്ച് ഭരണാനുമതിക്കായി കാത്തിരിക്കുകയാണ്. അനുമതി ലഭിച്ചാൽ മാത്രമേ തുടർ പ്രവൃത്തികൾ നടത്താൻ സാധിക്കൂ. ഇതു സംബന്ധിച്ച നടപടികളാണ് ഇഴഞ്ഞു നീങ്ങുന്നത്.
ليست هناك تعليقات
إرسال تعليق