Header Ads

  • Breaking News

    ഓണമെത്തി , മാടായിപ്പാറ പൂത്തുലഞ്ഞു....



    പഴയങ്ങാടി :

    ഓണം വിളിപ്പാടകലെയെത്തിട്ടും മാടായിപ്പാറയില്‍ പതിവ് നീല വസന്തം പൂത്തില്ല.പകരം ശുഭ്ര മനോഹാരിതയില്‍ കടഞ്ഞെടുത്ത ചൂത് വിസ്മയമാവുന്നു.കാക്കപ്പൂക്കളും കൃഷ്ണപ്പൂക്കളും കൊണ്ടലംകൃതമാകാറുള്ള മാടായിപ്പാറയില്‍ ഇത്തവണ നീലിമക്ക് പകരം ശുഭ്രത കണ്‍കുളിര്‍മയേകുകയാണ്.


    എരിയക്കൊളോണ്‍ സസ്യവിഭാഗത്തില്‍ പെട്ട ചൂത് മുമ്പും മാടായിപ്പാറയില്‍ നിറസാന്നിധ്യമാണെങ്കിലും നീലിമയില്‍ ശുഭ്രത എടുത്ത് കാണിക്കാറില്ലെന്ന് മാത്രം.എന്നാല്‍ ഇത്തവണ നീലിമയുടെ സാന്നിധ്യം കുറഞ്ഞപ്പോള്‍ ചൂത് രംഗം കീഴടക്കുകയായിരുന്നു.കാലാവസ്ഥ വ്യതിയാനവും വാഹനങ്ങളുടെ കടന്നു കയറ്റവും ഇടക്കിടെയുള്ള തീപിടിത്തവും ജെെവ വെെവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിലെ അപൂര്‍വ സസ്യങ്ങളുടെ വീര ചരമത്തിന് കാരണമാകുന്നുണ്ട്.



    പ്രകൃതി രമണീയതയുടെ പ്രതീകമായി കണക്കാക്കുന്ന മാടായിപ്പാറയുടെ നാശത്തിന് ഹേതുവാകുന്ന സാമൂഹ്യവിരുദ്ധ ശല്യവും വാഹനങ്ങളുടെ അനിയന്ത്രിത സഞ്ചാരവും നിയന്ത്രിക്കാന്‍ അധികൃതര്‍ കനിഞ്ഞില്ലെങ്കില്‍ മാടായിപ്പാറയും വെറും പാറയായി മാത്രം ചരിത്രത്തില്‍ ഇടം നേടും.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad