നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലിടിച്ച് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് പരിക്ക്
ചെക്കിക്കുളം ധര്‍മ്മക്കിണറില്‍ വെച്ച് നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലിടിച്ച് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. മയ്യില്‍ ഐ. ടി. എം വിദ്യാര്‍ത്ഥിയും ചാപ്പ സ്വദേശിയുമായ മുര്‍ഷാദ് പി. സിക്കാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. അപകടത്തില്‍കാറിന് സാരമായ കേടുപാടുകള്‍ പറ്റി. ചെറുവത്തലമൊട്ടയിലെ പെങ്ങളുടെ വീട്ടില്‍ നിന്നും ചാപ്പയിലേക്ക് പോകുന്ന വഴിയിലാണ് മുര്‍ഷാദ് ഓടിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ അപകടത്തില്‍ പെട്ടത്. എതിരെ വന്ന മറ്റൊരു വാഹനത്തെ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് മുര്‍ഷാദ് പറഞ്ഞു. റോഡരികിലെ പോസ്റ്റിനിടിച്ച വാഹനം തൊട്ടടുത്ത കടയിലും ഇടിച്ച് വീടിന്റെ പറമ്പിലേക്ക് മറിഞ്ഞു വീണു.
ليست هناك تعليقات
إرسال تعليق