ഒരാഴ്ച മുൻപ് കയറി താമസിച്ച വീടിന് നടുവിലൂടെ തോട്; നെഞ്ച് തകർക്കുന്ന കാഴ്ച, വീഡിയോ
കനത്തമഴയ്ക്ക് ശമനമായതിനെ തുടർന്ന് വീട്ടിലെത്തിയപ്പോൾ കാണുന്നത് വീടിന് നടുവിലൂടെ ഒഴുകുന്ന തോട്. ഒരാഴ്ച മുൻപ് മാത്രം കയറി താമസിക്കാൻ തുടങ്ങിയ വീട്ടിലാണ് ഇക്കുറി പെയ്ത മഴയിൽ വെള്ളം കയറിയത്. വീടിന്റെ ഒരു ഭാഗം പൂർണമായും തകർത്താണ് വെള്ളം കുത്തിയൊലിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
മലപ്പുറം തിരൂരാണ് സംഭവം. മഴ ശമിച്ച് വെള്ളമിറങ്ങിയതോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് നെഞ്ചു തകർക്കുന്ന കാഴ്ച. വീടിന് നടുവിലൂടെ കുത്തിയൊഴുകുന്ന പ്രളയ ജലം. വീടിന് സമീപം വലിയ പാറക്കല്ലുകൾ വന്ന് പതിച്ചിട്ടുണ്ട്. പോർച്ചിൽ കിടന്ന പുതിയ കാറും പ്രളയത്തിൽ നശിച്ചു. ഹൃദയം തകർക്കുന്ന കാഴ്ചയാണ് വിഡിയോയിൽ.

ليست هناك تعليقات
إرسال تعليق