Header Ads

  • Breaking News

    കൊതേരിയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു



    മട്ടന്നൂർ കൊതേരിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കൊതേരി സ്വദേശി കെ.എം. വിജയകുമാറാണ് (45) മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന വിജയകുമാറിന്റെ ഭാര്യ പ്രസീത (36), മകൾ അഞ്ജലി (18) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കണ്ണൂർ എ.കെ.ജി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

    ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ കൊതേരി വളവിലാണ് അപകടം. കൊതേരിയിൽ നിന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയും മട്ടന്നൂർ ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

    ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു. ഓട്ടോറിക്ഷ ഉയർത്തി നാട്ടുകാർ വിജയകുമാറിനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എകെജി ആശുപത്രിയിലെ മോർച്ചറിയിൽ. ആദിത്യനാണ് വിജയകുമാറിന്റെ മകൻ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad