Header Ads

  • Breaking News

    ബ്രണ്ണൻ ഇനി ട്രാക്കിൽ കുതിക്കും


    ഗവ. ബ്രണ്ണൻ കോളേജിലെ ചരൽ നിറഞ്ഞ കളിക്കളങ്ങൾ ചരിത്രത്തിന്റെ ഭാഗമാവുകയാണ്. ലോക കായികഭൂപടത്തിൽ സ്ഥാനംപിടിക്കാൻ ഒരുങ്ങുകയാണ് പൈതൃക കലാലയം. കോളേജിൽ സിന്തറ്റിക് സ്റ്റേഡിയം യാഥാർഥ്യമാവുമ്പോൾ സൃഷ്ടിക്കപ്പെടുന്നത് മറ്റൊരു ചരിത്രം കൂടിയാണ്… സംസ്ഥാനത്ത് സർക്കാർ കോളേജിൽ ആദ്യമായി സിന്തറ്റിക് ട്രാക്കും സ്പോർട്സ് കോംപ്ലക്സും ഗവ. ബ്രണ്ണൻ കോളേജിൽ നിർമിക്കുന്നു.42 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ആണ് നടപ്പാക്കുന്നത്. അന്താരാഷ്ട്ര അത്‌ലറ്റിക്‌ ഫെഡറേഷൻ നിർദേശിക്കുന്ന നിലവാരത്തിൽ 400 മീറ്ററിൽ എട്ടുലൈൻ സിന്തറ്റിക് ട്രാക്, ഇൻഡോർ ഹാൾ, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ കോർട്ട്, ജിംനേഷ്യം എന്നിവയും ഹോസ്റ്റലും ഉൾപ്പെടുന്ന പദ്ധതിയാണ് ബ്രണ്ണനിൽ നടപ്പാക്കുന്നത്. എട്ടുകോടി രൂപയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ വളരെവേഗം പുരോഗമിക്കുകയാണ്.സിന്തറ്റിക് ട്രാക്ക് ഘടിപ്പിക്കുന്നതിനുള്ള ബിറ്റുമിൻ കോൺക്രീറ്റിങ്‌ നടക്കുകയാണിപ്പോൾ. ഫുട്ബോൾ ഗ്രൗണ്ടിൽ പുല്ലുപിടിപ്പിക്കാനുള്ള പ്രവൃത്തിയും മുന്നേറുന്നു. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ കോണിക്ക എ.ജി.യുടെ ഇന്ത്യയിലെ പാർട്ണറായ ശിവനരേഷ് സ്പോർട്സ് എന്ന സ്വകാര്യ കമ്പനിയാണ് ആദ്യഘട്ട പ്രവർത്തനങ്ങൾ ചെയ്യുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad