കണ്ണൂര്‍-കുവെെത്ത് ഇന്‍ഡിഗോ സര്‍വീസ് സമയക്രമത്തില്‍ മാറ്റം
കണ്ണൂർ :
ഇൻഡിഗോ എയർലൈൻസിന്റെ കുവൈത്ത് കണ്ണൂർ വിമാനങ്ങളുടെ സമയം മാറ്റുന്നു. ആഗസ്റ്റ് അഞ്ചു മുതലാണ് സമയമാറ്റം. മുംബൈയിൽ നിന്ന് കുവൈത്തിലേക്കു നേരിട്ടുള്ള ഇൻഡിഗോ സർവീസും അടുത്ത മാസം അഞ്ചു മുതൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
കണ്ണൂരിൽ നിന്ന് രാവിലെ 9.05 ന് പുറപ്പെട്ട് ഉച്ചക്ക് 11.30ന് കുവൈത്തിൽ എത്തുകയും ഉച്ചക്ക് 12.30ന് കുവൈത്തിൽനിന്ന് പുറപ്പെട്ട് വൈകുന്നേരം 7.55ന് കണ്ണൂരിൽ എത്തുകായും ചെയ്യുന്ന രീതിയിലായിരിക്കും ആഗസ്റ്റ് അഞ്ചു മുതലുള്ള സമയക്രമം. നിലവിൽ ഇതേ സർവീസ് കണ്ണൂരിൽ നിന്ന് പുലർച്ചെ 4.45നും തിരിച്ചു കുവൈത്തിൽ നിന്ന് രാവിലെ 8.10നുമാണ് പുറപ്പെടുന്നത്.
ഓഗസ്റ്റ് നാല് വരെ ഇതേ സമയക്രമം തുടരും. ഇൻഡിഗോയുടെ മുംബൈ കുവൈത്ത് ഡയറക്റ്റ് സർവീസിനും ആഗസ്റ്റ് അഞ്ചിന് തുടക്കമാകും. നിലവിൽ കൊച്ചി, ചെന്നൈ, എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ ഏഴു ദിവസവും അഹമ്മദാബാദിലേക്ക് മൂന്നുദിവസവും കണ്ണൂരിലേക്ക് ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലും ഇൻഡിഗോ സർവീസ് നടത്തുന്നുണ്ട്.
ليست هناك تعليقات
إرسال تعليق