ബുധനാഴ്ച 2 മണി മുതൽ ഹർത്താൽ ; നഗരസഭാംഗവും ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗവുമായ ഇ.കെ ഗോപിനാഥ് അന്തരിച്ചു
തലശ്ശേരി :
ജഗന്നാഥ് ടെമ്പിൾ വാർഡ് കൗൺസിലറും ബി.ജെ.പി ജില്ലാ കമ്മറ്റിയംഗവും ഗോപിനാഥ് സ്റ്റോർസ് മാനേജിംഗ് പാർട്ണറും ആയ ഇ.കെ.ഗോപിനാഥൻ (54) നിര്യാതനായി . രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത് .
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുനിസിപ്പൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമായ E.K.ഗോപിനാഥിന്റെ മരണത്തിൽ ആദരസൂചകമായി ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ തലശ്ശേരിയിൽ കടകളടച്ചു കൊണ്ട് ഹർത്താൽ ആചരിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുനിസിപ്പൽ യൂണിറ്റ് അറിയിച്ചു.
KVVES ന്റെ മുൻ ജില്ലാ കൗൺസിൽ അംഗം, മേഖലാ കമ്മിററി സെക്രട്ടറി, യൂണിറ്റ് വൈസ് പ്രസിഡണ്ട്, എന്നീ സ്ഥാനങ്ങളും മുൻകാലങ്ങളിൽ E.K. ഗോപിനാഥ് വഹിച്ചിരുന്നു.
തിരുവങ്ങാട് ശ്രേയസ്സിൽ പരേതരായ അച്യുതൻ നായരുടെയും കുഞ്ഞുലക്ഷ്മിയുടെയും മകനാണ് ഗോപിനാഥൻ. ഭാര്യ : വീണ
മക്കൾ : വിഷ്ണു , വൈഷ്ണവി സഹോദരങ്ങൾ : വിജയലക്ഷ്മി , രാമദാസൻ , ശിവദാസൻ , രാജലക്ഷ്മി , അംബുജാക്ഷി , പുഷ്പലത , ധനലക്ഷ്മി..

ليست هناك تعليقات
إرسال تعليق