കേരളത്തിൽ നടുറോഡിൽ സ്ത്രീക്ക് ക്രൂരമർദ്ദനം
വയനാട് അമ്പലവയലിൽ സ്ത്രീക്കും ഭർത്താവിനും ക്രൂരമർദ്ദനം. തമിഴ്നാട് സ്വദേശികളായ ദമ്പതികൾക്കാണ് മർദ്ദനമേറ്റത്. പരാതി ലഭിക്കാത്തതിനാൽ സംഭവത്തിൽ പൊലീസ് ആദ്യം കേസെടുത്തിരുന്നില്ല. അമ്പലവയൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ ജീവാനന്ദ് ആണ് ദമ്പതികളെ മർദ്ദിച്ചത്. മര്‍ദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പൊലീസ് നടപടിക്കൊരുങ്ങി. ഇയാളോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.


ليست هناك تعليقات
إرسال تعليق