കാലവര്‍ഷം ശക്തം: കണ്ണൂരില്‍ 26വരെ ജാഗ്രത
കാലവര്‍ഷം ശക്തമായി തുടരുന്നതിനിടെ കണ്ണൂര്‍ ജില്ലയില്‍ 26വരെ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം. ജില്ലയില്‍ ഇന്നും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഓറഞ്ച് അലേര്‍ട്ടും 25. 26 തീയതികളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ ജനങ്ങളോട് ജാഗ്രതപാലിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 26വരെ കടലില്‍ പോവരുതെന്ന് മല്‍സ്യ തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതുവരെ 89 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ജില്ലാ ആസൂത്രണ സമിതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ليست هناك تعليقات
إرسال تعليق