കുറ്റ്യേരിയിൽ നിന്നും ചന്ദനമരം കടത്താൻ ശ്രമിച്ചയാളെ വനംവകുപ്പ് പിടികൂടി
തളിപ്പറമ്പ് കുറ്റ്യേരിയിൽ നിന്നും ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ചയാളെ നാട്ടുകാരുടെ സഹായത്തോടെ വനംവകുപ്പ് പിടികൂടി. കാസർഗോഡ് ചട്ടംചാൽ പള്ളത്തുംകാലിലെ റാഷിദിനെയാണ് തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസർ ജയപ്രകാശിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
കുറ്റ്യേരി നടുവയലിൽ നിന്ന് ഇയാൾ കടത്താൻ ശ്രമിച്ച 1.5 കിലോ ചന്ദനം പിടിച്ചെടിത്തു. പ്രദേശത്ത് ചന്ദനമോഷണം പതിവായതോടെ നാട്ടുകാർ നടത്തിയ നിരീക്ഷണത്തിലാണ് റാഷിദിനെ പിടികൂടിയത്. പനങ്ങാട്ടൂർ സ്വദേശികളായ രണ്ടുപേരാണ് ഇയാൾക്ക് സഹായം ചെയ്തുകൊടുത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ليست هناك تعليقات
إرسال تعليق