സൗജന്യ തൊഴില്‍ പരിശീലനം
ഫിഷറീസ് വകുപ്പിന്റെ കീഴില്‍ സാഫ്(സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍) ന്റെ നേതൃത്വത്തില്‍ തീരനൈപുണ്യ പദ്ധതിയിലൂടെ മത്സ്യമേഖലയിലെ അഭ്യസ്തവിദ്യരായ വനിതകള്‍ക്ക് 60 ദിവസത്തെ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. പ്ലസ്ടു പാസായ 18 നും 35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 5000 രൂപ സ്റ്റൈപന്റ് നല്‍കും. അപേക്ഷ ഫോറം കണ്ണൂരിലെ സാഫ് കാര്യാലയത്തിലും അതത് മത്സ്യഭവന്‍ ഓഫീസുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആഗസ്ത് ഒമ്പതിന് മുമ്പ് ലഭിക്കണം. ഫോണ്‍: 0497 2732467, 7994903092, 8606510370, 8547439623.

ليست هناك تعليقات
إرسال تعليق