കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം
കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. കേരള രജിസ്ട്രേഷനിലുള്ള വാഗണര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. കാര്‍ ഓടിച്ചിരുന്നത് പാലക്കാട് വല്ലപ്പുഴ സ്വദേശിയായ മുഹമ്മദ് ബഷീറാണ്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം.പാലക്കാട് നിന്ന് കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.
കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. മരിച്ചവരില്‍ മുഹമ്മദ് ബഷീറിനെ മാത്രമാണ് തിരിച്ചറിഞ്ഞത്. അപകടത്തില്‍പ്പെട്ടവരില്‍ രണ്ടുപേര്‍ സംഭവ സ്ഥലത്തുവച്ചും ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്


ليست هناك تعليقات
إرسال تعليق