ചെറുകുന്ന് തറയിൽ വീണ്ടും ആക്സിഡന്റ് : ഒരാൾക്ക് പരിക്ക്
ചെറുകുന്ന് തറയിൽ വീണ്ടും ആക്സിഡന്റ് : ഒരാൾക്ക് പരിക്ക്
VIDEO 1
VIDEO 2
കാഞ്ഞങ്ങാട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ബെൻസ് കാറാണ് അപകടത്തിൽ പെട്ടത്.അമിത വേതയിലെത്തിയകാർ ചെറുകുന്ന് തറയിൽ റോഡരികിൽ നിർത്തിയിട്ട ഗുഡ്സ് വാഹനത്തിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും കെ.എസ്.ടി.പി.റോഡിന്റെ ഓവുചാലുകളും കടന്ന് സമീപത്തെ കടയുടെ ഷട്ടറിൽ ഇടിച്ചാണ് നിന്നത്.റോഡരികിൽ നിൽക്കുകയായിരുന്ന ആളിന് നിസ്സാര പരിക്കേറ്റു. ഇദ്ദേഹത്തെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ കടകൾ തുറക്കാത്ത സമയമായതിനാൽ വൻ ദുരന്തം ഒഴിവായി.അപകടത്തെ തുടർന്ന് ചെറുകുന്ന് തറയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.വാഹനങ്ങളുടെ അമിത വേഗത ഈ റൂട്ടിൽ അപകടത്തിന് കാരണമാക്കുന്നു.
ليست هناك تعليقات
إرسال تعليق