Header Ads

  • Breaking News

    മാടായി കോളേജിലെ കെ എസ് യു നേതാവിനെ തട്ടിക്കൊണ്ട് പോയി അപായപ്പെടുത്താൻ ശ്രമം



    മാടായി കോളേജ് കെ എസ് യൂ യൂണിറ്റ് പ്രസിഡണ്ട് സി എച്ച് മുബ്ബാസിനെ ആക്രമിച്ചതായി പരാതി. ക്ലാസു കഴിഞ്ഞ് കോളേജില്‍ നിന്നും വീട്ടിലേക്ക് പോകും വഴി ബൈക്കില്‍ എത്തിയ ആയുധധാരികളായ സംഘം മുബ്ബാസിനെ പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസിന്റെ സമീപം വെച്ച് വളയുകയും വലിച്ചിഴച്ചു മറ്റൊരു വണ്ടിയില്‍ കയറ്റി ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടു പോയി മര്‍ദ്ദിക്കുകയുമായിരുന്നു ബൈക്കില്‍ എത്തിയ സംഘം ആയുധം കാണിച്ചു ഭീഷണി മുഴക്കി വണ്ടിയില്‍ കയറ്റി കൊണ്ടുപോയി എന്നാണ് ദൃക് സാക്ഷികള്‍ പറയുന്നത്. പോലീസിന്റെയും കെ എസ് യു പ്രവര്‍ത്തകരുടെയും കൃത്യമായ ഇടപെടല്‍ മൂലമാണ് മുബാസിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്.

    എസ്എഫ്‌ഐ മാടായി ഏരിയ കമ്മിറ്റി അംഗങ്ങളും മാടായി കോളേജിലെ പ്രവര്‍ത്തകരും ആണ് സംഭവത്തിന് പിന്നില്‍ എന്ന് മുബാസും ദൃക്സാക്ഷികളും പറയുന്നു. പഴയങ്ങാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്‌.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad