Header Ads

  • Breaking News

    എരിപുരം-കുപ്പം റോഡിനോട് ചേർന്ന് ഓവുചാലിന്റെ തകർന്ന സ്ലാബുകൾ മാറ്റുന്നു



    പഴയങ്ങാടി:
    എരിപുരം-കുപ്പം റോഡിനോട് ചേർന്ന് പണിയുകയും പെട്ടെന്നുതന്നെ തകരുകയും ചെയ്ത സ്ലാബുകൾ മാറ്റാനുള്ള പ്രവൃത്തി തുടങ്ങി. ഏഴോം മൂന്നാംപീടികയ്ക്കുസമീപം കേരള ഗ്രാമീൺ ബാങ്ക്, ഏഴോം പോസ്റ്റോഫീസ് എന്നിവയുടെ മുന്നിലെ സ്ലാബാണ് പണി പൂർത്തിയായി മാസങ്ങൾക്കകം തകർന്നത്.

    ഇക്കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെ ഡി.വൈ.എഫ്.ഐ. ഏഴോം ഈസ്റ്റ് മേഖലാ കമ്മിറ്റി എരിപുരം-കുപ്പം റോഡിന്റെ നിർമാണത്തിലെ അപാകം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിരുന്നു. എക്സിക്യുട്ടീവ് എൻജിനീയർ ഇവരോട് അപാകം പരിഹരിക്കാമെന്ന് ഉറപ്പും നൽകിയിരുന്നു. ഇതോടെയാണ് മൂന്നാംപീടികഭാഗത്തെ ഓവുചാലിന്റെ സ്ലാബ് മാറ്റുന്ന ജോലി തുടങ്ങിയത്.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad