യൂണിവേഴ്‌സിറ്റി കോളേജിൽ സംഘർഷം ; വിദ്യാർത്ഥിക്ക് കുത്തേറ്റു
യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാൾക്ക് കുത്തേറ്റു. കുത്തേറ്റ മൂന്നാം വർഷ ബിഎ വിദ്യാർത്ഥി അഖിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിലിലെ ജനറൽ ആശുപത്രിയിൽനിന്നും മെഡിക്കൽ കോളേജിലേക്ക് ഉടൻ മാറ്റും. അഖിലിന്റെ നെഞ്ചിൽ രണ്ടുകുത്തുകളാണ് ഏറ്റിരിക്കുന്നത്. എന്നാൽ കുത്ത് ഗുരുതരമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
ആറ്റുകാല്‍ സ്വദേശിയാണ് പരുക്കേറ്റ അഖില്‍. ഹിസ്റ്ററി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ട് ദിവസം മുമ്പും ഇവിടെ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയിരുന്നു. അഖിൽ മരച്ചുവട്ടിൽ ഇരുന്ന് പാട്ടുപാടിയതാണ് പ്രശ്‌നത്തിന് തുടക്കമായതെന്ന് മറ്റ് വിദ്യാർത്ഥികൾ പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകർ അഖിലിനെ തല്ലുകയും തറയിലൂടെ വലിച്ചിഴച്ചെന്നും കുട്ടികൾ പറഞ്ഞു.
എസ് എഫ് ഐക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് വിദ്യാർത്ഥികൾ. എസ് എഫ് ഐ യൂണിറ്റുകാർ പറയുന്നതുപോലെ ചെയ്തില്ലെന്നിൽ ഇത്തരത്തിൽ ഉപദ്രവം ഉണ്ടാകുമെന്നും യൂണിറ്റ് പിരിച്ചുവിടണമെന്നും കുട്ടികൾ പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധിക്കുമെന്നും മറ്റ് വിദ്യാർത്ഥികൾ പറഞ്ഞു.

ليست هناك تعليقات
إرسال تعليق