Header Ads

  • Breaking News

    കേരളത്തില്‍ നിക്ഷേപത്തിനൊരുങ്ങി ബൈജൂസ് ആപ്പ്; കൊച്ചിയിലും തിരുവനന്തപുരത്തും വന്‍ ടെക്‌നോളജി സെന്റര്‍


    തിരുവനന്തപുരം: 
    കേരളത്തിലും സാന്നിദ്ധ്യമുറപ്പിക്കാനൊരുങ്ങി ബൈജൂസ് ലേണിങ് ആപ്പ്. ബൈജൂസിന്റെ വമ്ബന്‍ ടെക്‌നോളജി സെന്ററാണ് കേരളത്തില്‍ സ്ഥാപിക്കുന്നത്. ഇതോടെ സ്വന്തം നാട്ടിലും ബൈജൂസിന്റെ നിക്ഷേപമെത്തും.
    തിരുവനന്തപുരത്തും കൊച്ചിയിലും ടെക്‌നോളജി സെന്റര്‍ സ്ഥാപിക്കാനാണ് കമ്ബനിയുടെ പദ്ധതി. ഇതിന് മുന്നോടിയായി
    തിരുവനന്തപുരം കിന്‍ഫ്രാ പാര്‍ക്കില്‍ കെട്ടിടം ഏറ്റെടുക്കുന്നത് സംബന്ധിച്ചുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കൊച്ചിയിലും ക്യാമ്ബസിനായി സ്ഥലം എടുക്കുന്നതിനുള്ള ആലോചനയിലാണ് കമ്ബനി ഇപ്പോള്‍.
    കേരളത്തിലെ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ ഒരാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. തുടര്‍ന്ന് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിടാനാണ് ബൈജൂസ് ആലോചിക്കുന്നത്. വെര്‍ച്വല്‍ റിയാലിറ്റി സ്റ്റുഡിയോ ഉള്‍പ്പടെയുളള അത്യാധൂനിക സൗകര്യങ്ങളുളള വമ്ബന്‍ ടെക് പ്രൊഡക്ഷന്‍ സെന്ററാണ് തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ ബൈജൂസ് പദ്ധതിയിടുന്നത്. മറ്റ് കമ്ബനികളുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനമെന്നാണ് ലഭിക്കുന്ന സൂചന. തിരുവനന്തപുരം സെന്ററില്‍ 1,000 പ്രഫഷണലുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. തുടക്കത്തില്‍ 300 പേരെ ഉള്‍പ്പെടുത്തിയായിരിക്കും ക്യാമ്ബസിന്റെ പ്രവര്‍ത്തനം.
    കണ്ണൂര്‍ സ്വദേശിയായ ബൈജു രവീന്ദ്രന്‍ ആരംഭിച്ച എഡ്യൂടെക് കമ്ബനിയാണ് ബൈജൂസ് ആപ്പ്. എഡ്യൂടെക് രംഗത്ത് ലോകത്ത് ഏറ്റവും മൂല്യമുളള സംരംഭമായി വളര്‍ന്നിരിക്കുകയാണ് ഇപ്പോള്‍ ബൈജൂസ് ആപ്പ്. 40,000 കോടി രൂപയാണ് കമ്ബനിയുടെ ഇപ്പോഴത്തെ ആകെ മൂല്യം. സംരംഭം ആരംഭിച്ച്‌ വെറും എട്ട് വര്‍ഷം കൊണ്ടാണ് ഈ നേട്ടം ബൈജൂസ് സ്വന്തമാക്കിയത്. ബാംഗ്ലൂരിലാണ് കമ്ബനിയുടെ ആസ്ഥാനം. ഇവിടുത്ത പ്രധാന പ്രൊഡക്ഷന്‍ സെന്ററില്‍ 1,500 ജീവനക്കാരുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad