Header Ads

  • Breaking News

    ക​മ്യൂ​ണി​സ്റ്റ് വി​പ്ല​വ​കാ​രി ചെ​ഗു​വേ​ര​യു​ടെ മ​ക​ൾ ഡോ. ​അ​ലൈ​ഡ ഗു​വേ​ര ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ക​ണ്ണൂ​രി​ൽ


    ക​ണ്ണൂ​ർ: 
    ക​മ്യൂ​ണി​സ്റ്റ് വി​പ്ല​വ​കാ​രി ചെ​ഗു​വേ​ര​യു​ടെ മ​ക​ൾ ഡോ. ​അ​ലൈ​ഡ ഗു​വേ​ര ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ക​ണ്ണൂ​രി​ൽ എ​ത്തും. സ്വ​ത​ന്ത്ര ക്യൂ​ബ​യു​ടെ അ​റു​പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​യി​ലും നേ​പ്പാ​ളി​ലു​മാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തു​ന്ന അ​ലൈ​ഡ​യു​ടെ കേ​ര​ള​ത്തി​ലെ ആ​ദ്യ പൊ​തു​പ​രി​പാ​ടി​യാ​ണി​തെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
    ഒ​ന്നി​ന് രാ​വി​ലെ 7.45 ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ക​ണ്ണൂ​രി​ലെ​ത്തു​ന്ന ഡോ. ​അ​ലൈ​ഡ​യ്ക്ക് ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ര​വേ​ല്പ് ന​ൽ​കും. വൈ​കു​ന്നേ​രം നാ​ലി​ന് ക​ണ്ണൂ​ർ എ​കെ​ജി സ്ക്വ​യ​റി​ൽ​നി​ന്ന് ഡോ. ​അ​ലൈ​ഡ​യെ സ്വീ​ക​രി​ച്ച് സ​മ്മേ​ള​ന​വേ​ദി​യാ​യ ടൗ​ൺ സ്ക്വ​യ​റി​ലേ​ക്ക് ആ​ന​യി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു​മു​ത​ൽ ടൗ​ൺ സ്ക്വ​യ​റി​ലെ വേ​ദി​യി​ൽ ചെ​ഗു​വേ​ര​യെ​ക്കു​റി​ച്ചു​ള്ള വീ​ഡി​യോ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു​തു​ട​ങ്ങും.
    1959 ജൂ​ലൈ ഒ​ന്നി​ന് ഇ​ന്ത്യ​യി​ലെ​ത്തി​യ ഏ​ണ​സ്റ്റോ ചെ​ഗു​വേ​ര​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന് കൃ​ത്യം 60 വ​ർ​ഷം തി​ക​യു​മ്പോ​ഴാ​ണ് മ​ക​ൾ അ​ലൈ​ഡ​യു​ടെ സ​ന്ദ​ർ​ശ​നം. ക്യൂ​ബ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​നം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും. എം.​എ.​ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
    സ​മ​ത പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ലാ​റ്റി​ന​മേ​രി​ക്ക​ൻ ജീ​വി​ത​വും സം​സ്കാ​ര​വും രാ​ഷ്ട്രീ​യ​വും സം​ബ​ന്ധി​ച്ച 10 പു​സ്ത​ക​ങ്ങ​ള​ട​ക്കം 14 പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​വും ന​ട​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഫ.​ടി.​എ .ഉ​ഷാ​കു​മാ​രി, ക​രി​വെ​ള്ളൂ​ർ മു​ര​ളി, കെ.​എം.​ഷാ​ജ​ർ, പി.​കെ.​ബൈ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad