Header Ads

  • Breaking News

    ഭര്‍ത്താവിനായി ഭാര്യമാര്‍ തല്ലുകൂടി. ഒടുവില്‍ പോലീസെത്തി പരിഹാരം കണ്ടത് വിചിത്ര നിര്‍ദ്ദേശങ്ങളോടെ

    ഭര്‍ത്താവിനായി ഭാര്യമാര്‍ തല്ലുകൂടി. ഒടുവില്‍ പോലീസെത്തി പരിഹാരം കണ്ടത് വിചിത്ര നിര്‍ദ്ദേശങ്ങള്‍ യുവതികള്‍ക്ക് നല്‍കിക്കൊണ്ടാണ്.ഭര്‍ത്താവിന് വേണ്ടി വനിതാ കമ്മിഷന്‍ അദാലത്തിനിടെ യായിരുന്നു പ്രശ്‌നങ്ങള്‍ ഉണ്ടായത്.
    കൊല്ലം കടയ്ക്കല്‍ സ്വദേശിയുടെ ഭാര്യമാരാണ് കേസിലെ പരാതിക്കാരിയും എതിര്‍കക്ഷിയും. അദാലത്തിനിടെ പരാതിക്കാരി എതിര്‍കക്ഷിയെ പരസ്യമായി അടിച്ചതോടെ തല്ലുക്കേസില്‍ വാദി പ്രതിയുമായി. മുഖത്തിന് അടിയേറ്റ എതിര്‍കക്ഷി നിലത്തു വീണു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇരുവരെയും ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ച്‌ പരാതി റജിസ്റ്റര്‍ ചെയ്തെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചു.
    42 വര്‍ഷം മുമ്ബാണ് കടയ്ക്കല്‍ സ്വദേശി പരാതിക്കാരിയെ വിവാഹം ചെയ്തത്. പിന്നീട് ഇവര്‍ തമ്മില്‍ പിണങ്ങുകയും, ഭാര്യ വിദേശത്തേക്ക് പോകുകയും ചെയ്തു. ഇതിനു ശേഷം, ഇയാള്‍ രണ്ട് കുട്ടികളുടെ അമ്മയും വിധവയുമായ സ്ത്രീയെ വീണ്ടും വിവാഹം ചെയ്തു. 23 വര്‍ഷം മുന്‍പായിരുന്നു ആ വിവാഹം. ഇവര്‍ കുടുംബമായി ജീവിക്കുന്നതിനിടെ വിദേശത്തു നിന്നും മടങ്ങിയെത്തിയ ആദ്യഭാര്യ ഭര്‍ത്താവിനെ ആവശ്യപ്പെടുകയായിരുന്നു. ഭര്‍ത്താവിനെ വിട്ടുനല്‍കുന്നില്ലെന്നും പിടിച്ചുവച്ചിരിക്കുന്നുവെന്നും കാട്ടി ആദ്യഭാര്യ കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലും വനിതാ കമ്മിഷനിലും പരാതി നല്‍കി.
    ഒടുവില്‍ പലവിധത്തിലുള്ള അനുനയതന്ത്രങ്ങളും പൊലീസ് നടത്തിയെങ്കിലും ഭാര്യമാര്‍ അതിനു വഴങ്ങിയില്ല. 'മാസത്തിലെ 15 ദിവസം ആദ്യഭാര്യയ്‌ക്കൊപ്പവും 15 ദിവസം രണ്ടാം ഭാര്യയ്‌ക്കൊപ്പവും ഭര്‍ത്താവ് താമസിക്കുക' എന്ന വ്യവസ്ഥയില്‍ സമ്മതമാണോ എന്ന് പോലീസ് ചോദിച്ചെങ്കിലും സമ്മതിച്ചില്ലെന്നു രണ്ടാംഭാര്യയും വനിതാ കമ്മിഷന്‍ കേസിലെ എതിര്‍കക്ഷിയുമായ സ്ത്രീ പറഞ്ഞു. വനിതാ കമ്മിഷന്റെ അടുത്ത അദാലത്തില്‍ ഭര്‍ത്താവും മക്കളും ഹാജരാകാന്‍ നോട്ടിസ് നല്‍കുമെന്നു വനിതാ കമ്മിഷന്‍ അറിയിച്ചു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad