Header Ads

  • Breaking News

    പയ്യന്നൂർ എസ് ഐ ആയി ശ്രീജിത്ത് കൊടേരി ചുമതലയേറ്റു


    പയ്യന്നൂർ എസ്. ഐ ആയി ശ്രീജിത്ത് കൊടേരി ചുമതലയേറ്റു. കണ്ണൂർ ക്രൈം ബ്രാഞ്ചിൽ നിന്നാണ് പയ്യന്നൂർ എസ്. ഐ സ്ഥലം മാറ്റം ലഭിച്ചത്. കണ്ണൂർ ടൗൺ, വളപട്ടണം തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ എസ്. ഐ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വളപട്ടണം എസ്. ഐ ആയി പ്രവർത്തിച്ച കാലയളവിൽ കേരളത്തിലെ ഏറ്റവും മികച്ച പോലിസ് സ്റ്റേഷനായി വളപട്ടണത്തെ മാറ്റിയെടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. ഒട്ടനവധി കേസുകൾ പഴുതടച്ച അന്വേഷണത്തിലൂടെ തെളിയിച്ച എസ്. ഐ.ആണ് ശ്രീജിത്ത് കൊടേരി. കണ്ണൂർ ഇരിക്കൂർ സ്വദേശിയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad